ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളി കഴിഞ്ഞ് മാസങ്ങളായിട്ടും ബോണസും സമ്മാനവും നല്‍കാതെ സര്‍ക്കാര്‍. ക്ലബുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ഒരു കോടി രൂപയാണ് ക്ലബുകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. പണം ലഭിക്കാത്തതിനാല്‍ തുഴച്ചിലുകാര്‍ക്ക് വേതനം പോലും നല്‍കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ് ഉടമകള്‍.
കൊടുക്കാന്‍ പണമില്ലെന്നാണ് ബോട്ട് റേസ് സൊസൈറ്റി പറയുന്നത്. സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ് ലഭിച്ചിട്ടില്ലെന്ന് എന്‍ടിബിആര്‍(നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി) പറയുന്നു. പള്ളാതുരുത്തിയാണ് മത്സരത്തില്‍ വിജയികളായത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കേരള പൊലീസ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ എന്നീ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരച്ചത്. പള്ളാത്തുരത്തിയുടെ തുടര്‍ച്ചയായ നാലാം വിജയമായിരുന്നു ഇത്തവണത്തേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.