പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്: കാലാവധി സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടിയുമായി എംവിഡി

 പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്: കാലാവധി സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടിയുമായി എംവിഡി

തിരുവനന്തപുരം: വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ച് നിരവധിയാളുകള്‍ക്ക് സംശയം ഉണ്ട്. ഭാരത് സ്റ്റേജ് ഫോറില്‍ ടൂ വീലര്‍, ത്രീ വീലര്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷം വരെയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഭാരത് സ്റ്റേജ് സിക്സില്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരു വര്‍ഷമാണ് കാലാവധി. മറ്റു വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ആറുമാസവും. കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍, എര്‍ത്ത് മൂവിങ് വാഹനങ്ങള്‍ മുതലായവ ഒഴികെ ഇപ്പോള്‍ വില്‍ക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്. ഏത് വാഹനത്തിനും registration date മുതല്‍ ഒരു വര്‍ഷം വരെ PUCC ആവശ്യമില്ല. ഒരു വര്‍ഷത്തിനു ശേഷം നിശ്ചിത ഇടവേളകളില്‍ PUCC എടുക്കേണ്ടതാണ്.Electric വാഹനങ്ങള്‍ക്ക് PUCC ബാധകമല്ലെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ (PUCC ) കാലാവധി സംബന്ധിച്ച് നിരവധിയാളുകള്‍ സംശയങ്ങള്‍ ചോദിച്ചിട്ടുണ്ട്.....
വാഹനങ്ങള്‍ Emission Norms ന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും ആറ് വിഭാഗത്തില്‍പ്പെടുന്നു.

1. ഭാരത് സ്റ്റേജ് (BS) ന് മുമ്പ് ഉള്ളത്.
2. ഭാരത് സ്റ്റേജ് I (BS - I)
3. ഭാരത് സ്റ്റേജ് II (BS - II)
4. ഭാരത് സ്റ്റേജ് III (BS - III)
5. ഭാരത് സ്റ്റേജ് IV (BS - IV)
6. ഭാരത് സ്റ്റേജ് VI (BS - VI)

ആദ്യ നാല് വിഭാത്തില്‍പ്പെട്ട എല്ലാ വാഹനങ്ങളുടെയും PUCC യുടെ കാലാവധി ആറ് മാസമാണ്.

BS IV വാഹനങ്ങളില്‍ ടൂ വീലറിനും ത്രീ വീലറിനും ആറ് മാസം
BS IV ല്‍പ്പെട്ട മറ്റ് എല്ലാ വാഹനങ്ങള്‍ക്കും ഒരു വര്‍ഷം
BS VI ല്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരു വര്‍ഷം

കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍, എര്‍ത്ത് മൂവിങ് വാഹനങ്ങള്‍ മുതലായവ ഒഴികെ ഇപ്പോള്‍ വില്‍ക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്.
ഏത് വാഹനത്തിനും registration date മുതല്‍ ഒരു വര്‍ഷം വരെ PUCC ആവശ്യമില്ല. ഒരു വര്‍ഷത്തിനു ശേഷം നിശ്ചിത ഇടവേളകളില്‍ PUCC എടുക്കേണ്ടതാണ്.
Electric വാഹനങ്ങള്‍ക്ക് PUCC ബാധകമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.