വൃദ്ധജന പരിപാലന കേന്ദ്രങ്ങളുടെ പേരില്‍ തട്ടിപ്പ്; നടപടിക്കൊരുങ്ങി സര്‍ക്കാര്‍

വൃദ്ധജന പരിപാലന കേന്ദ്രങ്ങളുടെ പേരില്‍ തട്ടിപ്പ്; നടപടിക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന പരിപാലന കേന്ദ്രങ്ങളുടെ പേരില്‍ തട്ടിപ്പ്. കെയര്‍ടേക്കര്‍മാരുടെ പേരിലാണ് വേതനം തട്ടിയെടുത്തത്. പൂട്ടിക്കിടക്കുന്ന കേന്ദ്രങ്ങളില്‍ വയോജനങ്ങളെ പരിപാലിച്ചെന്ന പേരിലാണ് തുക തട്ടിയെടുത്തത്.

ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൂട്ടിക്കിടക്കുന്ന കേന്ദ്രങ്ങളില്‍ കെയര്‍ടേക്കര്‍മാരുടെ സേവനം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ ഈ കേന്ദ്രങ്ങളുടെ മേല്‍നോട്ട ചുമതല പഞ്ചായത്ത് അംഗത്തിനോ പഞ്ചായത്ത് അധികൃതര്‍ക്കോ കൈമാറണം.

അതോടൊപ്പം അടച്ചിട്ടിരുന്ന കാലത്ത് കെയര്‍ടേക്കര്‍മാരുടെ പേരില്‍ നല്‍കിയ വേതനം ബന്ധപ്പെട്ടവരില്‍ നിന്നും തിരിച്ചുപിടിക്കാനും തീരുമാനിച്ചു. ഇവര്‍ കൊപ്പറ്റിയ തുക സംബന്ധിച്ച് കണക്കെടുത്തതിന് ശേഷമാകും തുടര്‍ നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.