വത്തിക്കാനിലെ ജോലി ഒഴിവുകള്‍ ഇനി വെബ്‌സൈറ്റിലൂടെ അറിയാം; പുതിയ വെബ്പേജ് ആരംഭിച്ചു

വത്തിക്കാനിലെ ജോലി ഒഴിവുകള്‍ ഇനി വെബ്‌സൈറ്റിലൂടെ അറിയാം; പുതിയ വെബ്പേജ് ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ വിവിധ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനായി പുതിയ വെബ്പേജ് ആരംഭിച്ചു. സെക്രട്ടേറിയറ്റ് ഫോര്‍ ദ ഇക്കണോമിയാണ് പുതിയ 'ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുക' എന്ന ഒരു തലക്കെട്ടില്‍ വെബ്പേജ് ആരംഭിച്ചത്.

ഇതുവരെ, വത്തിക്കാന്റെ വിവിധ തലങ്ങളില്‍ നിയമിക്കപ്പെടുന്ന സാധാരണ ജീവനക്കാരെ തിരഞ്ഞെടുത്തിരുന്നത് ലഭ്യമായ സി.വികള്‍ അടിസ്ഥാനമാക്കിയാണ്. ഇനി മുതല്‍, ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കും.

വത്തിക്കാനില്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണത്തിലെ കേന്ദ്ര വിഷയമാണ് ഉദ്യോഗസ്ഥരുടെ നിയമനം. പരിശുദ്ധ സിംഹാസനത്തിന്, ഏറ്റവും മികച്ച കഴിവും ആത്മാര്‍ത്ഥയും എല്ലാറ്റിനുമുപരിയായി ധാര്‍മ്മിക ബോധവുമുള്ള ആളുകളെ ആവശ്യമാണെന്ന് സെക്രട്ടേറിയറ്റിലെ പ്രിഫെക്റ്റ് ഫോര്‍ ദി ഇക്കണോമി വിശദീകരിക്കുന്നു.

'വിശുദ്ധ സിംഹാസനത്തില്‍ ഒരാള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകും? ഏതൊക്കെ ഒഴിവുകള്‍ ലഭ്യമാണ് എന്നീ കാര്യങ്ങളൊക്കെ വെബ്സൈറ്റിലൂടെ പരസ്യമാക്കിയിട്ടുണ്ട്. ഒഴിവുള്ള തസ്തികകളെക്കുറിച്ചും ആവശ്യമായ യോഗ്യതകളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ പ്രസിദ്ധീകരിക്കും. താല്‍പ്പര്യമുള്ള ആര്‍ക്കും അവരുടെ അപേക്ഷ വെബ്സൈറ്റ് വഴി സമര്‍പ്പിക്കാന്‍ കഴിയും.'

ഈ രീതിയില്‍, എല്ലാവരിലേക്കും, പ്രത്യേകിച്ച് താല്‍പ്പര്യമുള്ളവരിലേക്ക്, വത്തിക്കാനിലെ ജോലി ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കാന്‍ കഴിയും. അതുവഴി ആ നിര്‍ദ്ദിഷ്ട തസ്തികകളില്‍ ആത്മാര്‍ത്ഥമായി ജോലി ആഗ്രഹിക്കുന്ന ആളുകളെ തിരഞ്ഞെടുക്കാന്‍ കഴിയും.

സ്‌പെഷ്യലൈസേഷനുകള്‍ ഉള്ള സ്റ്റാഫിനെയാണ് ഡികാസ്റ്ററികളും ഓഫീസുകളും അന്വേഷിക്കുന്നത്. എന്നാല്‍ അത് കണ്ടെത്തുക എളുപ്പമല്ല. പുതിയ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് വത്തിക്കാന് പുറത്തുള്ള ഉദ്യോഗാര്‍ത്ഥികളെയാണെന്നും സെക്രട്ടേറിയറ്റിലെ പ്രിഫെക്റ്റ് ഫോര്‍ ദി ഇക്കണോമി അറിയിച്ചു.

വെബ്‌സൈറ്റ് അഡ്രസ്: 

https://www.spe.va/en.html


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.