കോലിക്കും രോഹിത്തിനും ബുംറക്കും വിശ്രമം; ഓസീസിനെതിരെ ടി20 പരമ്പര നയിക്കാന്‍ സൂര്യകുമാര്‍ യാദവ്, സഞ്ജുവിനും സാധ്യത

കോലിക്കും രോഹിത്തിനും ബുംറക്കും വിശ്രമം; ഓസീസിനെതിരെ ടി20 പരമ്പര നയിക്കാന്‍ സൂര്യകുമാര്‍ യാദവ്, സഞ്ജുവിനും സാധ്യത

മുംബൈ: ഓസീസിനെതിരായ അഞ്ച് ടി20 മല്‍സരങ്ങളുടെ പരമ്പരയില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, നായകന്‍ രോഹിത് ശര്‍മ, പേസര്‍ ബുംറ എന്നിവരടക്കം മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിക്കും.

ഹര്‍ദിക് പാണ്ഡ്യ നയിക്കുമെന്ന് കരുതിയെങ്കിലും ഇനിയും പരിക്കിന്റെ പിടിയില്‍ നിന്നു പൂര്‍ണമുക്തനാകാത്ത സാഹചര്യത്തിലാണ് സൂര്യകുമാറിനെ തേടി നായകസ്ഥാനം എത്തുന്നത്. എന്നാല്‍ അണ്ടര്‍ 19, അണ്ടര്‍ 23 മല്‍സരങ്ങളില്‍ മുംബൈയെ നയിച്ചുള്ള സൂര്യകുമാറിന്റെ പരിചയസമ്പത്തുണ്ട് സൂര്യകുമാറിന്.നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ സൂര്യകുമാര്‍ ഉപനായകനായിരുന്നു. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം ലഭിക്കുന്ന സാഹചര്യത്തില്‍ റിങ്കു സിംഗ്, യശ്വസ്‌വി ജയ്‌സ്വാള്‍, തിലക് വര്‍മ, അര്‍ഷ്ദീപ് അടക്കമുള്ള താരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും.

മലയാളി താരം സഞ്ജു സാംസണും ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത ഏറെയാണ്. ഇഷാന്‍ കിഷനും ടീമിലുണ്ടാകും.

സാധ്യതാ ടീം ഇങ്ങനെ

സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, ഇഷന്‍ കിഷന്‍, റിങ്കു സിംഗ്, യശ്വസ്‌വി ജയ്‌സ്വാള്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, യൂസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാവ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് ഷമി, ദീപക് ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.