സിനിമ സീരിയല്‍ താരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിനിമ സീരിയല്‍ താരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാമ്പാടി: സിനിമ സീരിയല്‍ താരം വിനോദ് തോമസിനെ (47) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി എട്ടര മണിയോടെയാണ് താരത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാമ്പാടിയിലെ ബാറിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. ബാറിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറിയ വിനോദ് കുറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരന്‍ കാറിന്റെ അരികിലെത്തി നടത്തിയ പരിശോധനയിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പാമ്പാടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എസ്എച്ച്ഒ സുവര്‍ണകുമാറിന്റെ നേതൃത്വത്തില്‍ പാമ്പാടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

അവിവാഹിതനായ വിനോദ് തോമസ് നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, ഒരു മുറൈ വന്ത് പാര്‍ത്തായ, ജൂണ്‍, ഹാപ്പി വെഡ്ഡീങ്, അയാള്‍ ശശി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംസ്‌കാരം പിന്നീട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.