'കടലും തീരവും കടലിന്റെ മക്കള്‍ക്ക്'; ചെല്ലാനം ഫിഷിങ് ഹാര്‍ബറില്‍ ഇറങ്ങി പ്രതിഷേധിച്ച് മല്‍സ്യത്തൊഴിലാളികള്‍

'കടലും തീരവും കടലിന്റെ മക്കള്‍ക്ക്'; ചെല്ലാനം ഫിഷിങ് ഹാര്‍ബറില്‍ ഇറങ്ങി പ്രതിഷേധിച്ച് മല്‍സ്യത്തൊഴിലാളികള്‍

ചെല്ലാനം: കടലും തീരവും വന്‍കിട കുത്തകള്‍ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും കടലും തീരവും കടലിന്റെ മക്കള്‍ക്കാണെന്നുമുള്ള അവകാശവുമായി മല്‍സ്യത്തൊഴിലാളികള്‍ ചെല്ലാനം ഫിഷിങ് ഹാര്‍ബറില്‍ കടലില്‍ ഇറങ്ങി പ്രതിഷേധ സമരം നടത്തി. ലോക മല്‍സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഫാ. ജോണ്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു.


പ്രതിഷേധ സമരത്തിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മല്‍സ്യത്തൊഴിലാളി ഐക്യ വേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് ഷിജി തയ്യില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫെഡറേഷന്‍ ജില്ല സെകട്ടറി വി.എസ് പൊടിയന്‍, ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.വി വില്‍സണ്‍, യേശുദാസ് പൊള്ളയില്‍, ചിന്ന പോള്‍, ബാബു കല്ലുവീട്ടില്‍ ജിജി ഇടമുക്കില്‍, ജോഷി കുട്ടപ്പശേരി എന്നിവര്‍ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി മുതിര്‍ന്ന മല്‍സ്യത്തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.