തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര നടത്താനോരുങ്ങി യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് കേരള യാത്ര. ഫെബ്രുവരി ഒന്ന് മുതൽ 22 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ്  കേരള യാത്ര. വി.ഡി. സതീശൻ ആയിരിക്കും ജാഥ കൺവീനർ.ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ജാഥയിൽ ഉണ്ടാകും.  തലസ്ഥാനത്ത് ചേർന്ന മുന്നണി യോഗത്തിന്റേതാണ് തീരുമാനം. 
 ഇന്നലെ  ചേർന്ന യുഡിഎഫ് യോഗം പി.സി. ജോർജിന്റെ മുന്നണി പ്രവേശനവും ചർച്ച ചെയ്തില്ല.പി.ജെ. ജോസഫ് വിഭാഗത്തിന് ജോർജിനെ മുന്നണിയിലെടുക്കുന്നതിനോട് എതിർപ്പാണ് ഉള്ളത്. ജോർജിനെ സ്വതന്ത്രനായി മത്സരിപ്പിക്കാം എന്നാണ് ജോസഫ് വിഭാഗം സ്വീകരിച്ച നിലപാട്.  മത വിഭാഗങ്ങളുടെയും സാമുദായിക നേതാക്കളുടെയും  ആശങ്ക പരിഹരിക്കും. അതിനായി ക്രമീകരണം ഉണ്ടാക്കും. പ്രക്ഷോഭം ശക്തിപ്പെടുത്തും. തെരഞ്ഞെടുപ്പു പ്രചാരണം ശക്തമാക്കാൻ ജില്ലകളിൽ യുഡിഎഫ് കോർഡിനേറ്റർമാരെ വെക്കും. പ്രകടന പത്രികയിൽ അടക്കം മാറ്റം ഉൾപ്പെടുത്തും. സീറ്റ് വിഭജന ചർച്ച ഉടൻ തുടങ്ങും. ഭരണ തുടർച്ച ഉണ്ടാകില്ലെന്നും യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  
 തദ്ദേശ തെരഞ്ഞെടുപ്പു തോൽവിക്ക് ശേഷവും മുന്നണിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്ന് യോഗത്തിൽ ആർഎസ്പി വിമർശനമുന്നയിച്ചു.  മാറ്റം കാണുന്നില്ലെന്ന് ഘടക കക്ഷികളിൽ പലരും ആവർത്തിച്ചു. കോൺഗ്രസ് പുനഃ സംഘടന വൈകുന്നതും ഘടക കക്ഷികൾ ചൂണ്ടിക്കാണിച്ചു.  എഐസിസി റിപ്പോർട്ടിന് ശേഷം കോൺഗ്രസിൽ അഴിച്ചു പണികൾ  നടത്തുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.