കണ്ണൂര്‍: ജില്ലയിലെ പെരിങ്ങത്തൂരില്‍ കിണറ്റില്‍ നിന്നു രക്ഷപ്പെടുത്തിയ പുലി ചത്തു. കിണറ്റില്‍ നിന്ന് മയക്കുവെടി വെച്ച് വനംവകുപ്പ് പിടികൂടിയ പുലിയെ കൂട്ടിലാക്കി അല്‍പസമയത്തിനു ശേഷമാണ് ചത്തതായി കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും.
വയനാട്ടില്‍ നിന്നുള്ള ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിണറ്റില്‍ വീണ പുലിയെ മയക്കുവെടി വെച്ച് പുറത്തെത്തിച്ചത്. ഇന്നലെ രാത്രിയില്‍ കിണറ്റില്‍ വീണ പുലിയെ വല ഉപയോഗിച്ച് കിണറിന്റെ പകുതിയോളം ഉയര്‍ത്തിയ ശേഷമാണ് മയക്കുവെടി വച്ചത്.
പുലിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കൂട്ടിലേക്ക് മാറ്റി കുറച്ച് സമയത്തിനുള്ളില്‍ ആരോഗ്യസ്ഥിതി മോശമായി പുലി മരണത്തിന് കീഴടങ്ങുകയായിരുന്നു.
വനാതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്ററോളം അകലെയാണ് പെരിങ്ങത്തൂര്‍. രാത്രിയില്‍ ഇവിടെയെത്തിയ പുലി വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കിണറ്റില്‍ വീണ കരടിയെ മയക്കുവെടി വച്ചതോടെ മുങ്ങിച്ചത്ത സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം വിവാദമായിരിക്കുന്നത്. പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമ മരണകാരണം വ്യക്തമാകൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.