ഇന്ത്യന്‍ സൈന്യം കൂടുതല്‍ പോര്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നു; രണ്ട് ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന് അനുമതി

ഇന്ത്യന്‍ സൈന്യം കൂടുതല്‍ പോര്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നു; രണ്ട് ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന് അനുമതി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ ശേഷിക്ക് കരുത്തേകാന്‍ കൂടുതല്‍ പോര്‍ വിമാനങ്ങള്‍ വരുന്നു. തദേശീയമായി വികസിപ്പിച്ച 97 തേജസ് വിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കി.

പുതിയ വിമാന ഇടപാടുകള്‍ക്ക് ഏകദേശം 1.1 ലക്ഷം കോടി രൂപ ചെലവ് വരും. തേജസ് മാര്‍ക്ക്-1 എ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടിയാണ്. പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ടിയുള്ളതാണ്.

മറ്റ് ഇടപാടുകള്‍ക്ക് അടക്കം മൊത്തം രണ്ട് ലക്ഷം കോടിയുടെ ഇടപാടിനാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുന്നത്. വില സംബന്ധിച്ച ചര്‍ച്ചയ്ക്ക് ശേഷം സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.