തെലങ്കാനയിലേക്ക് ഒതുങ്ങി കോണ്‍ഗ്രസ്; മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി മുന്നേറ്റം

തെലങ്കാനയിലേക്ക് ഒതുങ്ങി കോണ്‍ഗ്രസ്; മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി മുന്നേറ്റം

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഛത്തീസ്ഗിലും തിരിച്ചടി. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം.

ലീഡ് നില മാറി മറിയുന്ന ഛത്തീസ്ഗഡില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് 31 സിറ്റില്‍ ലീഡ് നില നിര്‍ത്തുമ്പോള്‍ 57 സീറ്റില്‍ ബിജെപി മുന്നിലാണ്.

മധ്യപ്രദേശില്‍ ഭരണം ഉറപ്പിച്ച ബിജെപി രാജസ്ഥാനിലും ഭരണത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇവിടെ ചെറു പാര്‍ട്ടികളും സ്വതന്ത്രരും നിര്‍ണായകമായേക്കും.

തെലങ്കാനയില്‍ കെ. ചന്ദ്രശേഖര റാവിനെ ജനങ്ങള്‍ കൈ വിട്ടു. കോണ്‍ഗ്രസ് അധികാരത്തോട് അടുക്കുകയാണ്. കെ.സി.ആര്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പിന്നിലാണ്. ഗാജ്വെല്‍, കാമരറെഡ്ഡി സീറ്റുകളിലാണ് ചന്ദ്രശേഖര റാവു ജനവിധി തേടിയത്.

രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ മുന്നിലാണ്. 2003 മുതല്‍ വസുന്ധര രാജെ സിന്ധ്യ മത്സരിച്ചു വന്നിരുന്ന ജല്‍റപതനില്‍ നിന്നു തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്.

ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസിന്റെയും രാജസ്ഥാനില്‍ ബിജെപിയുടെയും മുന്നേറ്റമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. മധ്യപ്രദേശില്‍ നാല് വീതം എക്‌സിറ്റ് പോളുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും മുന്‍തൂക്കം നല്‍കി. രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസും മധ്യപ്രദേശ് ബിജെപിയുമാണ് ഭരിക്കുന്നത്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.