റണ്‍വേ തീരാറായിട്ടും പറക്കാനാവാതെ ഇന്‍ഡിഗോ വിമാനം; എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തിയതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

റണ്‍വേ തീരാറായിട്ടും പറക്കാനാവാതെ ഇന്‍ഡിഗോ വിമാനം; എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തിയതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

ലക്‌നൗ: റണ്‍വേ തീരാറായിട്ടും പറക്കാനാവാതെ ഇന്‍ഡിഗോ വിമാനം. ലക്‌നൗവില്‍ ടേക്ക് ഓഫ് ചെയ്യാനാവാത്ത വിമാനം എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡിംപിള്‍ യാദവ് എംപിയടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിശദാംശങ്ങള്‍ മനസിലാക്കുന്നതിനായി സാങ്കേതിക പരിശോധനകള്‍ നടത്തി വരികയാണ്.

ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 10:30 ഓടെയാണ് സംഭവം. ഇന്‍ഡിഗോ 6- ഇ -2111 റണ്‍വേയിലൂടെ പോകുമ്പോള്‍ പറക്കാനുള്ള ത്രസ്റ്റ് ലഭിക്കുന്നില്ലെന്ന് മനസിലായതോടെയാണ് പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിര്‍ത്തിയത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.