കൊച്ചി: സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്‌സിനുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. കൊച്ചിയിലേക്കുള്ള 1.80 ലക്ഷം ഡോസ് വാക്‌സിനും കോഴിക്കോട്ടേക്കുള്ള 1.195 ലക്ഷം ഡോസ് വാക്‌സിനുമാണ് ഇന്നെത്തിയത്. മുംബൈയില്‍നിന്നുള്ള ഗോ എയര്‍ വിമാനം മരുന്നുമായി രാവിലെ 10.45ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. 11.30 ന് വിമാനം എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ഇവിടെനിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജനല്‍ വാക്‌സിന്‍ സ്റ്റോറിലേക്കു കൊണ്ടുവന്ന വാക്‌സീന്‍ ഇന്നു തന്നെ മറ്റ് സമീപ ജില്ലകളിലേക്കും അയക്കും. കോഴിക്കേട്ടേക്കുള്ള വാക്‌സീനും റോഡ് വഴി അയയ്ക്കും. വൈകിട്ട് ആറിന് ഇന്‍ഡിഗൊ വിമാനത്തില്‍ തിരുവനന്തപുരത്തേയ്ക്കുള്ള വാക്‌സീന്‍ എത്തും. തിരുവനന്തപുരത്ത് 1,34,000 ഡോസാണ് എത്തുന്നത്. 1.80 ലക്ഷം ഡോസ് വാക്‌സിന്‍ പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്‌സുകളിലായാണ് എത്തിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ഒരു ബോക്‌സിനുള്ളില്‍ 12,000 ഡോസ് വീതം 15 ബോക്‌സുകളാണ് ഉണ്ടാവുക. പാലക്കാട്, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്‌സിന്‍ റീജണല്‍ സ്റ്റോറില്‍ നിന്നും അയയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ച്. മറ്റ് ജില്ലകളിലേക്ക് റോഡ് മാര്‍ഗം എത്തിക്കുന്നത്. ശനിയാഴ്ചയോടെ വാക്‌സിന്‍ ആദ്യ കുത്തിവെയ്പ്പ് നടക്കും. കൊവിഡ് വാക്സിനേഷനുള്ള 4,33,500 ഡോസ് വാക്സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.