ജമ്മുവില്‍ വിനോദസഞ്ചാരത്തിനിടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു

ജമ്മുവില്‍ വിനോദസഞ്ചാരത്തിനിടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു

സോജിലപാസ്: ജമ്മുവില്‍ വിനോദ സഞ്ചാരം നടത്തുന്നതിനിടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ജമ്മുകശ്മീരിലെ സോജിലപാസിലാണ് കാര്‍ കൊക്കയിലേക്ക് വീണത്.

പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ് മരിച്ച മലയാളികള്‍ നാല് പേരും. ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്നേഷ് എന്നിവരാണ് മരിച്ച മലയാളികള്‍.

ഇവര്‍ക്ക് പുറമെ ജമ്മുവിലെ ഗന്ധര്‍ബള്‍ സ്വദേശിയായ ഡ്രൈവറുമാണ് മരിച്ചത്. അപടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരും മലയാളികളാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടത്തില്‍പ്പെട്ട ടാറ്റാ സുമോയില്‍ ഏഴ് മലയാളികളും ഡ്രൈവറുമടക്കം എട്ട് പേരാണ് ആകെ ഉണ്ടായിരുന്നത്. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്.

അപകടം ഏറെ വേദനിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ജമ്മുകശ്മീര്‍ അധികൃതരുമായി ചീഫ്‌സെക്രട്ടറി ബന്ധപ്പെട്ടിട്ടുണ്ടെന്നും പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മലയാളികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.