സംസ്ഥാനത്തെ 8.79 ലക്ഷം കര്‍ഷകര്‍ക്ക് ആനുകൂല്യം നഷ്ടമായി: കേന്ദ്രമന്ത്രി

സംസ്ഥാനത്തെ 8.79 ലക്ഷം കര്‍ഷകര്‍ക്ക് ആനുകൂല്യം നഷ്ടമായി: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2023-24 ല്‍ പ്രധാനമന്ത്രി സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യം 8,79,494 കര്‍ഷകര്‍ക്ക് നഷ്ടമായതായി കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കി. പിഎം കിസാന്‍ നിധി പ്രകാരം 2018-19 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ കേരളത്തിന് ലഭിച്ചത് 9242.69 കോടി രൂപയാണ്.

ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം പിന്‍വലിക്കില്ല. പദ്ധതിയുടെ ആനുകൂല്യം യഥാര്‍ത്ഥ ഗുണഭോക്താവിന് തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്താനാണ് പദ്ധതിയുടെ 13-ാം തവണ മുതല്‍ ഇത് നിര്‍ബന്ധമാക്കിയത്.

സര്‍ക്കാര്‍ പദ്ധതിയുടെ ഒരു ആനുകൂല്യവും തടയില്ല. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ച് കഴിയുമ്പോള്‍ അതിന് മുന്‍പ് എത്ര തവണ കുടിശികയുണ്ടോ അത് മുഴുവനും കര്‍ഷകന് ലഭ്യമാ ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.