കാസർഗോഡ്: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്റെ പ്രസ്താവനയെ തള്ളി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചു വിടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലൈഫ് മിഷനിലെ അഴിമതി സംബന്ധിച്ച് അന്വേഷണം ശക്തമായിത്തന്നെ മുന്നോട്ട് പോകട്ടെയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
രാജ്യത്ത് ഒത്തിരിയേറെ പട്ടിണിപ്പാവങ്ങളുണ്ട്. അവര്‍ക്കുള്ള ഭവനപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് ഞങ്ങളാണ്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വീടില്ലാത്ത ഒരാളും ഉണ്ടാവില്ല എന്ന സ്ഥിതിയിലേയ്ക്ക് എത്തിക്കുകയും ചെയ്യും. പാവങ്ങള്‍ക്ക് വീട് ലഭ്യമാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയെയല്ല, അതിലെ അഴിമതിയെയാണ് യുഡിഎഫ് എതിര്‍ക്കുന്നത്. അതിനാല്‍ ലൈഫ് മിഷന്‍ തുടരുകയും ഒപ്പം പാവങ്ങൾ രക്ഷപ്പെടണം എന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫില്‍ മുന്നണി വിപുലീകരണ ചര്‍ച്ചകളോ സീറ്റു ചര്‍ച്ചകളോ ഇതുവരെ നടന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് ഇത്തവണ മതിയായ പ്രാതിനിധ്യം ഉറപ്പു വരുത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കാസര്‍ഗോഡ് പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.