ഓസ്ട്രേലിയയിൽ കുടിയേറ്റനിരക്ക് കുറയ്ക്കും; വിദ്യാർഥികൾക്കും തൊഴിലാളികൾക്കുമുള്ള വീസ നിയമങ്ങൾ കർശനമാക്കും

ഓസ്ട്രേലിയയിൽ കുടിയേറ്റനിരക്ക് കുറയ്ക്കും; വിദ്യാർഥികൾക്കും തൊഴിലാളികൾക്കുമുള്ള വീസ നിയമങ്ങൾ കർശനമാക്കും

മെൽബൺ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുന്നതിനൊരുങ്ങി ഓസ്‌ട്രേലിയ. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുമായി പുതിയ കർശനമായ വിസ നിയമങ്ങൾ ഉടൻ നടപ്പിലാക്കും. തകർന്ന കുടിയേറ്റ സമ്പ്രദായം പുനപരിശോധിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു കൊണ്ട് ആഭ്യന്തരകാര്യ മന്ത്രി ക്ലെയർ ഒ നീൽ പുതിയ പരിഷ്കാരങ്ങൾ അവതരിപ്പിച്ചു.

പുതിയ നടപടികളിൽ രാജ്യാന്തര വിദ്യാർഥികൾക്കുള്ള മിനിമം ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനവും രണ്ടാമത്തെ വീസയ്ക്ക് അപേക്ഷിക്കുന്നവരുടെ കാര്യത്തിലുള്ള കൂടുതൽ സൂക്ഷ്മപരിശോധനയും ഉൾപ്പെടുന്നു. തുടർ പഠനം അവരുടെ അക്കാദമിക് അഭിലാഷങ്ങളെയോ അവരുടെ കരിയറിനെയോ മുന്നോട്ട് കൊണ്ടുപോകുമെന്ന് തെളിയിക്കണം. ഔദ്യോഗിക കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയയിൽ ഏകദേശം 650,000 വിദേശ വിദ്യാർഥികളുണ്ട്, അവരിൽ പലരും രണ്ടാം വിസയിലാണ് രാജ്യത്ത് എത്തിയിരിക്കുന്നത്.

2023 ജൂൺ വരെ ഒരു വർഷത്തിൽ 510,000 ആളുകൾ ഓസ്‌ട്രേലിയയിൽ എത്തി. ഇവരുടെ എണ്ണം കുറച്ച് രാജ്യത്തിന് ആവശ്യമായ ആളുകളെ മാത്രം സ്വീകരിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വാർഷിക കുടിയേറ്റം 50 ശതമാനം കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. കുടിയേറ്റ സമ്പ്രദായത്തെ സുസ്ഥിര തലത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു.

കൊവിഡ് സമയത്ത് കർശനമായ അതിർത്തി നിയന്ത്രണങ്ങൾ മൂലമുണ്ടായ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ വർഷം കൂടുതൽ ആളുകളെ ഓസ്ട്രേലിയ രാജ്യത്തേക്ക് ക്ഷണിച്ചത്. എന്നിരുന്നാലും, വിദേശ തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും കടന്നുകയറ്റം വാടക വിപണിയിലെ സമ്മർദ്ദം രൂക്ഷമാക്കി.

ഇത് ഭവനരഹിതരുടെ വർധനവിന് കാരണമായി. ഒഴിഞ്ഞു കിടക്കുന്ന നിലവിലുള്ള വീടുകൾ വാങ്ങുന്ന വിദേശികളുടെ ഫീസ് ഗണ്യമായി വർധിപ്പിക്കാനുള്ള പദ്ധതി ഓസ്‌ട്രേലിയൻ സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ആദ്യം നടത്തിയ അവലോകനത്തിൽ കുടിയേറ്റ നയം വളരെ മോശമാണെന്ന് വിലയിരുത്തിലാണ് ഉണ്ടായിരുന്നത്. സങ്കീർണ്ണവും മന്ദഗതിയിലുള്ളതും കാര്യക്ഷമമല്ലാത്തതും നയത്തിൽ കാര്യമായ പരിഷ്കരണം ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.