തലയ്ക്കുള്ളില്‍ ബുള്ളറ്റുമായി 18 വര്‍ഷം; കേള്‍വിയും പോയി ഒപ്പം തല വേദനയും; യമനി യുവാവിന് ബംഗളൂരില്‍ ശസ്ത്രക്രിയ

തലയ്ക്കുള്ളില്‍ ബുള്ളറ്റുമായി 18 വര്‍ഷം; കേള്‍വിയും പോയി ഒപ്പം തല വേദനയും; യമനി യുവാവിന് ബംഗളൂരില്‍ ശസ്ത്രക്രിയ

ബംഗളൂരു: തലയ്ക്കുള്ളില്‍ ബുള്ളറ്റുമായി വര്‍ഷങ്ങളോളം ജീവിച്ച യമന്‍ സ്വദേശിയ്ക്ക് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ. കഴിഞ്ഞയാഴ്ച നടന്ന ഓപ്പറേഷനില്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് തലയ്ക്കുള്ളില്‍ 18 വര്‍ഷത്തോളം ഉണ്ടായിരുന്ന ബുള്ളറ്റാണ്. കേള്‍വി ശക്തി നഷ്ടമായ 29 കാര്‍ രണ്ടു കുട്ടികളുടെ പിതാവ് കൂടിയാണ്.

തലയുടെ ഇടതുഭാഗത്തായി ആഴത്തിലായി ഇത് തറഞ്ഞിരുന്നിരുന്നതിനാല്‍ ഇയാളുടെ കേഴ്വി ശക്തി നഷ്ടമാകുകയും നിരന്തരം തലവേദന അനുഭവപ്പെടുകയും ചെയ്തിരുന്നു. ആറ് സഹോദരന്മാര്‍ക്കും മൂന്ന് സഹോദരിമാര്‍ക്കുമൊപ്പമാണ് സലേ വളര്‍ന്നത്. പിതാവ് കര്‍ഷകനും മാതാവ് വീട്ടമ്മയുമായിരുന്നു. വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്ത് ഉള്ളിയും തക്കാളിയും ഉരുളക്കിഴങ്ങും വെളുത്തുള്ളിയും കാരറ്റും ഇവര്‍ കൃഷി ചെയ്തിരുന്നു. നല്ല അധ്വാനശീലനായിരുന്ന സലേ പിതാവിനൊപ്പം കൃഷിയില്‍ സഹായിച്ചിരുന്നു.

കൃഷിയിടം നട്ടു നനയ്ക്കാനും വിളകള്‍ നടാനുമെല്ലാം സലേയും കൂടിയിരുന്നു. ഇതിനിടയില്‍ പത്താം വയസിലായണ് ജീവിതം മാറ്റി മറിക്കുന്ന സംഭവം ഉണ്ടായത്. ഒരു കടയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ രണ്ട് സായുധ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ ഇയാള്‍ പെട്ടുപോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സലേയെ വൈകിട്ട് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മുറിവുകള്‍ വൃത്തിയാക്കി പറഞ്ഞു വിടുകയായിരുന്നു. വെടിയുണ്ട എടുത്തിരുന്നില്ല.

ബുള്ളറ്റ് ചെവിയിലൂടെ തുളച്ചുകയറി ആന്തരിക അറ്റം അസ്ഥിയില്‍ കുടുങ്ങി. മുറിവ് ഉണങ്ങാതായതോടെ ചെവിയില്‍ പഴുപ്പ് അടിയുന്നതും അണുബാധയുണ്ടാകുന്നതും പതിവാകുകയും അത് പിന്നീട് മാറാത്ത തലവേദനയ്ക്ക് കാരണമാകുകയും ചെയ്തു. പിന്നീടാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയെക്കുറിച്ച് സലേ അറിഞ്ഞത്.

ഇവിടെ നടന്ന പരിശോധനയില്‍ ഡോക്ടര്‍മാര്‍ ചെവിയില്‍ ബുള്ളറ്റ് കണ്ടെത്തി. വളരെ വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ നടത്തി ഒടുവില്‍ ലോഹഭാഗം പുറത്തെടുത്തു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായത് സലേയുടെ തലവേദന ഇല്ലാതാക്കിയെന്ന് മാത്രമല്ല കേഴ്വിയും തിരിച്ചു കിട്ടാന്‍ കാരണമായി. ശസ്ത്രക്രിയയ്ക്ക് ശേഷം യമനിലേക്ക് മടങ്ങിയ അല ഇപ്പോള്‍ അവിടെ ഇംഗ്ളീഷിലും ഫ്രഞ്ചിലും ബിരുദം ചെയ്തു കൊണ്ടിരിക്കുകയാണ്.
വിമാനത്താവളത്തില്‍ കുരുങ്ങാതിരിക്കാന്‍ തന്റെ ചെവിയില്‍ നിന്നും എടുത്ത ബുള്ളറ്റും സലേ ഇന്ത്യയില്‍ ഉപേക്ഷിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.