കൊല്ലത്ത് എണ്‍പതുകാരിയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മരുമകള്‍ റിമാന്‍ഡില്‍; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലത്ത് എണ്‍പതുകാരിയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മരുമകള്‍ റിമാന്‍ഡില്‍; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: കൊല്ലത്ത് വയോധികയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് പ്രതിയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ഇവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാന്‍ഡ് ചെയ്തത്.

കൊല്ലം തേവലക്കരയില്‍ വയോധികയെ അതിക്രൂരമായാണ് മരുമകള്‍ മഞ്ജു മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയായ മഞ്ജുവിനെ അറസ്റ്റ് ചെയ്ത് ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇതിനിടെയാണ് ജാമ്യാപേക്ഷയും നല്‍കിയത്.

എണ്‍പത് വയസുള്ള ഏലിയാമ്മ വര്‍ഗീസിനെ മരുമകളായ മഞ്ജു തള്ളിത്താഴെയിട്ട് അടിവയറ്റില്‍ ചവിട്ടുകയും അടിക്കുകയും ചെയ്തു. കമ്പി വടികൊണ്ടുള്ള ആക്രമണത്തില്‍ കൈക്ക് പരിക്കേറ്റു. തലയ്ക്ക് കൊളേളണ്ട ഇരുമ്പ് വടി കൊണ്ടുള്ള അടി ഒഴിഞ്ഞ് മാറിയതിനാലാണ് കൈയ്ക്ക് കൊണ്ടത്

ഭക്ഷണം പോലും നല്‍കാതെ പിടിച്ച് തള്ളി വീടിന് പുറത്താക്കി. ആറര വര്‍ഷമായി ക്രൂരത തുടരുകയാണെന്നാണ് ഏലിയാമ്മ പറയുന്നത്. ഭര്‍ത്താവ് ജെയ്‌സിനേയും പല തവണ മഞ്ജു മോള്‍ മര്‍ദ്ദിച്ചിട്ടുണ്ട്.

ഡബിള്‍ എംഎ ക്കാരിയും ഹയര്‍ സെക്കന്‍ഡറി അധ്യാപികയുമാണ് മഞ്ജുമോള്‍ തോമസ്. സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ് മഞ്ജുമോളുടെ ഭര്‍ത്താവ് ജെയ്‌സ്. ഇദ്ദേഹം മെഡിക്കല്‍ ഓണ്‍ലൈന്‍ മേഖലയില്‍ ജോലി ചെയ്യുകയാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ബിഡിഎസ് വരെ പഠിച്ചിട്ടുണ്ട് ഏലിയാമ്മ. എഞ്ചിനിയറായിരുന്നു ഇവരുടെ ഭര്‍ത്താവ്.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവി ഒരാഴ്ചയ്ക്കക്കം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു. വധശ്രമം, മുതിര്‍ന്ന പൗരന്മാര്‍ക്കെതിരായ അതിക്രമം തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.