തിരുവനന്തപുരം: മദ്യവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ നൂറ് കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യക്കമ്പനികള്‍ക്ക് അനധികൃതമായി ലാഭമുണ്ടാക്കാനാണ് മദ്യവിലവര്‍ധനയെന്നും ബെവ്കോയുടെ ആവശ്യത്തിന് പിന്നില്‍ സിപിഎമ്മാണെന്നും ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാരിന്റെ തീരുമാനം ഡിസ്റ്റിലറി കമ്പനികള്‍ക്ക് അനര്‍ഹമായ ലാഭം നേടാന്‍ സഹായിക്കും. ബെവ്കോയെ കൊണ്ട് ആവശ്യം ഉന്നയിപ്പിച്ചത് എകെജി സെന്ററിലെ ബുദ്ധികേന്ദ്രങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവിന്റെ ആരോപണം പുകമറയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം പുകമറ സൃഷ്ടിച്ച് സ്വയം അപഹാസ്യരാകുന്നുവെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
യുഡിഎഫ് നടത്തിയ കുംഭകോണങ്ങളുടെ കുംഭമേള ജനം മറന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 966 കോടി അധിക വരുമാനം ആണ് ഉണ്ടാകുകയെന്ന് എക്സൈസ് മന്ത്രി പറഞ്ഞു. വിലവര്‍ധന ആവശ്യപ്പെട്ട് ആരും തന്നെ വന്ന് കണ്ടിട്ടില്ല. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തിലാണ് മദ്യവില കൂട്ടാന്‍ തീരുമാനിച്ചത്.
അഴിമതി ആരോപിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ്. സര്‍ക്കാരിന് 957 കോടി രൂപയും ബെവ്‌കോയ്ക്ക് 9 കോടിയും അധികവരുമാനം ലഭിക്കുമെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.