'മുസ്ലീങ്ങള്‍ ക്രിസ്മസ് ആഘോഷിക്കരുത്; ഇസ്ലാമില്‍ നിന്ന് പുറത്തു പോകും': മുന്നറിയിപ്പുമായി എസ്.വൈ.എസ് നേതാവ്

'മുസ്ലീങ്ങള്‍ ക്രിസ്മസ് ആഘോഷിക്കരുത്; ഇസ്ലാമില്‍ നിന്ന് പുറത്തു പോകും': മുന്നറിയിപ്പുമായി എസ്.വൈ.എസ് നേതാവ്

കൊച്ചി: ദൈവപുത്രനെ വരവേല്‍ക്കാന്‍ ലോകമെങ്ങും ഒരുങ്ങുമ്പോള്‍ വര്‍ഗീയ വിഷം തീണ്ടുന്ന പ്രസ്താവനയുമായി എസ്.വൈ.എസ് നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി. ക്രിസ്മസ് ആഘോഷങ്ങളില്‍ ഒരു മുസ്ലീമും പങ്കെടുക്കരുതെന്നും ഇത്തരം ആഘോഷങ്ങള്‍ക്കും ആരാധനകള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നുമാണ് എസ്.വൈ.എസ് നേതാവിന്റെ ആഹ്വാനം.

ക്രിസ്മസ് സ്റ്റാര്‍, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുല്‍ക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കല്‍ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ മുസ്ലീം സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ഫൈസി ആവശ്യപ്പെടുന്നു.

2003 ല്‍ ഒരു മുസ്ലിം മന്ത്രി നെറ്റിയില്‍ തിലകം ചാര്‍ത്തി ശൃങ്കേരി മഠം സന്ദര്‍ശിച്ചപ്പോള്‍ സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ സുന്നി യുവജന സംഘം കര്‍ശനമായ നിലപാടാണെടുത്തതെന്ന് ഓര്‍മിപ്പിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇയാള്‍ ക്രിസ്മസ് ആചാരങ്ങളെയും ആഘോഷങ്ങളെയും വിമര്‍ശിക്കുന്നത്.

ഇതര മതസ്ഥരോട് സൗഹൃദവും സഹിഷ്ണുതയും കാണിക്കാന്‍ ഇസ്ലാം അനുശാസിക്കുന്നു. എന്നാല്‍ അന്യ മതസ്ഥരുടെ ചില ആരാധനകളില്‍ പങ്കെടുക്കല്‍ തെറ്റും മറ്റു ചിലതില്‍ പങ്കെടുക്കല്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോകുന്ന കാര്യവുമാണെന്നാണ് ഫൈസി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.