കാന്‍ബറ: പ്രതീക്ഷകളുടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ഇതിന് പിന്നാലെ ന്യൂസിലന്‍ഡിലും പുതുവര്‍ഷം പിറന്നു. ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ദ്വീപുകളില്‍ വെടിക്കെട്ടുകളും വര്‍ണക്കാഴ്ചകളും നിറഞ്ഞു.
ന്യൂസീലൻഡിലെ ഓക്‌ലൻഡിലെയും വെല്ലിങ്ടണിലെയും പുതുവർഷ ആഘോഷം ലോകപ്രശസ്തമാണ്. സെൻട്രൽ ഓക്‌ലൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ പുതുവർഷത്തെ വരേവൽക്കാനായി എത്തിയിരുന്നു.
വിവിധ രാജ്യങ്ങളില്‍ പല സമയത്താണ് പുതുവര്‍ഷം എത്തുന്നത്. ഇന്ത്യയ്ക്ക് മുന്നേ പല രാജ്യങ്ങളിലും ന്യൂ ഇയര്‍ എത്തിക്കഴിഞ്ഞു. അവ ഏതൊക്കെയാണെന്ന് നോക്കാം
ആദ്യം പുതുവത്സരം എത്തിയത് ഓഷ്യാനിയയില്‍
ചെറിയ പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, സമോവ, ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തി എന്നിവയാണ് പുതുവര്‍ഷത്തെ ആദ്യം സ്വാഗതം ചെയ്ത രാജ്യങ്ങള്‍. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് ഏകദേശം 3.30ന് തന്നെ ഇവിടെ പുതുവര്‍ഷമെത്തി. പിന്നാലെ പുതുവത്സരത്തെ വരവേറ്റത് ന്യൂസിലന്‍ഡ് ആണ്.
തൊട്ട് പിന്നാലെ പുതുവര്‍ഷമെത്തുന്നത് ഓസ്ട്രേലിയയിലാണ്. ഇന്ത്യയില്‍ ഡിസംബര്‍ 31 വൈകുന്നേരം 6.30 ആകുമ്പോഴേക്കും ഓസ്ട്രേലിയയില്‍ പുതുവത്സരമെത്തും. വലിയ ആവേശത്തോടെയാണ് ഓസ്‌ട്രേലിയക്കാര്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്.
മലയാളികള്‍ അടക്കം ഒട്ടേറെപ്പേരാണ് കുട്ടികളുമായി പുതുവര്‍ഷം ആഘോഷിക്കാന്‍ പ്രധാന നഗരങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നത്.
ഇന്ത്യന്‍ സമയം രാത്രി 8.30 ഓടെ ജപ്പാന്‍, സൗത്ത് കൊറിയ, നോര്‍ത്ത് കൊറിയ എന്നിവിടങ്ങളില്‍ പുതുവര്‍ഷം തുടങ്ങിയിരിക്കും
ചൈന, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 9.30 ആകുമ്പോയേക്കും പുതുവര്‍ഷം തുടങ്ങും. ഇവയ്ക്ക് പുറമെ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നി രാജ്യങ്ങളിലാണ് ഇന്ത്യക്ക് മുന്നേ പുതുവല്‍സരം എത്തുക
അവസാനം പുതുവര്‍ഷം ആഘോഷിക്കുന്ന സ്ഥലമാണ് അമേരിക്കയിലെ ഹൗലാന്‍ഡ്, ബേക്കര്‍ ദ്വീപ്. ജനവാസമില്ലാത്ത ഹൗലാന്‍ഡ്, ബേക്കര്‍ ദ്വീപുകളിലാണ് അവസാനം പുതുവര്‍ഷമെത്തുന്നത്. ഇന്ത്യന്‍ സമയം ജനുവരി ഒന്ന് വൈകിട്ട് 5.30 കഴിയുമ്പോഴാണ് ഇവിടെ പുതുവര്‍ഷം എത്തുന്നത്.
പശ്ചിമേഷ്യയിലും ഉക്രെയ്‌നിലും സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഘട്ടത്തിലാണ് ഇത്തവണ ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനിലും ഷാര്‍ജയിലും പുതുവത്സര ആഘോഷങ്ങളില്ല. ഇസ്രയേലില്‍ ജൂത കലണ്ടര്‍ ആരംഭിക്കുന്ന റോഷ് ഹഷാനയിലാണ് പുതുവര്‍ഷം ആഘോഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.