ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു. ഇന്ത്യയില്‍ 636 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 4,394 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് മൂലമുള്ള മൂന്ന് പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ നിന്ന് രണ്ട് പേരും തമിഴ്‌നാട്ടില്‍ നിന്ന് ഒരാളും 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ച് വരെ പ്രതിദിന കേസുകളുടെ എണ്ണം ഇരട്ട അക്കമായി കുറഞ്ഞിരുന്നുവെന്നാണ് കണക്ക്. എന്നാല്‍ പുതിയ വേരിയന്റും തണുത്ത കാലാവസ്ഥയും ഉണ്ടായതിന് ശേഷം കേസുകള്‍ വീണ്ടും വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
2020 ന്റെ തുടക്കത്തില്‍ കോവിഡ് ആരംഭിച്ച സമയത്ത് ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ പോലും പ്രതിദിന രോഗ ബാധിതരുടെ എണ്ണം ലക്ഷങ്ങളായിരുന്നു. അതിനുശേഷം രാജ്യത്തുടെനീളം ഏകദേശം നാല് വര്‍ഷത്തിനുള്ളില്‍ 4.5 കോടിയിലധികം ആളുകള്‍ രോഗബാധിതരും 5.3 ലക്ഷത്തിലധികം മരണങ്ങളും സംഭവിച്ചു.
ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്ക് അനുസരിച്ച് രോഗ വിമുക്തി നേടിയവരുടെ എണ്ണം 4.4 കോടിയിലധികവും ദേശീയ വീണ്ടെടുക്കല്‍ നിരക്ക് 98.81 ശതമാനവുമാണ്. രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കോവിഡ് വാക്‌സിനുകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.