എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍

എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് തസ്തികയിലേക്ക് സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും പരീക്ഷ നടത്തും. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒഎംആര്‍ പരീക്ഷയാണ് നടത്തുക. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരീക്ഷയാണ് എല്‍ഡിസി.

പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് കോണ്‍സ്റ്റബിള്‍ (മൗണ്ട് പൊലീസ്), സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായും, വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയും, എല്‍പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് ജൂലൈ മുതല്‍ സെപ്തംബര്‍ വരെ മാസങ്ങളിലായും ഒന്നര മണിക്കൂര്‍ ദൗര്‍ഘ്യമുള്ള ഒഎംആര്‍ പരീക്ഷകള്‍ നടത്തും.

ഇവയ്ക്ക് പ്രാഥമിക പരീക്ഷകള്‍ ഉണ്ടായിരിക്കില്ല. ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകള്‍ക്ക് പൊതു പ്രാഥമിക പരീക്ഷയും മുഖ്യ പരീക്ഷയും നടക്കും.

കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ പൊതു പ്രാഥമിക പരീക്ഷ നടക്കും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് മുഖ്യപരീക്ഷ നടക്കുക. ഈ തസ്തികകള്‍ ബിരുദം അടിസ്ഥാനമാക്കിയുള്ളവയാണ്.

പോള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ സ്റ്റോര്‍ കീപ്പര്‍, ചലച്ചിത്ര വികസന കോര്‍പറേഷനില്‍ സ്റ്റോര്‍ കീപ്പര്‍, അച്ചടി വകുപ്പില്‍ അസി. ടൈം കീപ്പര്‍, ഹയര്‍ സെക്കണ്ടറിയില്‍ ലാബ് അസിസ്റ്റന്റ്, പിഎസ്സി, സെക്രട്ടേറിയറ്റ് തുടങ്ങിയവയില്‍ ഓഫിസ് അറ്റന്‍ഡന്റ്‌റ് തസ്തികകളിലേക്ക് ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രാഥമിക പരീക്ഷ നടത്തും.

ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന അര്‍ഹതപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 2025 മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ മുഖ്യ പരീക്ഷ നടത്തും. വിശദമായ സിലബസിനായി പിഎസ്സി വെബ്‌സൈറ്റിലെ സിലബസ് എന്ന വിഭാഗം സന്ദര്‍ശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.