വാഷിംഗ്ടണ്‍: ജനുവരി മൂന്ന്, ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ദിവസം. ഭൂമിയുടെ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ സൂര്യൻ എത്തുന്നതിനെ പെരിഹെലിയന്‍ ദിനം അഥവാ സൂര്യസമീപസ്ഥം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് നക്ഷത്ര നിരീക്ഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഏറെ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ദിവസം എന്നതിന് പുറമേ ഭൂമിയിലും അതിന്റെ പരിസ്ഥിതിയിലും അഗാധമായ സ്വാധീനം ചെലുത്തുന്ന ദിനം കൂടിയാണിന്ന്.
ഗ്രീക്ക് പദങ്ങളായ 'പെരി' (സമീപം), 'ഹീലിയോസ്' (സൂര്യന്‍) എന്നതില്‍ നിന്നാണ് പെരിഹെലിയോണ്‍ എന്ന വാക്കുണ്ടായത്. എല്ലാ വര്‍ഷവും ഒരിക്കല്‍ ഭൂമി സൂര്യന് ഏറ്റവും അടുത്തെത്തും. സാധാരണയായി ജനുവരി മൂന്നിനാണ് ഇത് സംഭവിക്കാറുള്ളത്. ഈ ദിവസം ഭൂമി സൂര്യനില്‍ നിന്ന് ഏകദേശം 147 ദശലക്ഷം കിലോമീറ്ററായിരിക്കും അകലം. ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി ദൂരത്തേക്കാള്‍ മൂന്ന് ശതമാനം അടുത്തായിരിക്കും ഇത്.
ജൂലൈ നാലിന് ഭൂമിയുടെ ഭ്രമണപഥത്തില്‍ സൂര്യനില്‍ നിന്ന് ഏറ്റവും അകലെയുള്ള അഫെലിയോണ്‍ സംഭവിക്കും. പെരിഹെലിയോണിന് പിന്നിലെ ശാസ്ത്രം ഭൂമിയുടെ ഭ്രമണപഥത്തിന്റെ ആകൃതിയിലാണ്. സാധാരണ വിശ്വാസത്തിന് വിരുദ്ധമായി ഭൂമി വൃത്താകൃതിയിലല്ല ദീര്‍ഘവൃത്താകൃതിയിലാണ് സൂര്യനെ ചുറ്റുന്നത്. ഭൂമി സൂര്യനോട് അടുക്കുമ്പോള്‍ വേഗത്തിലും അകലെയായിരിക്കുമ്പോള്‍ സാവധാനത്തിലുമാണ് സഞ്ചരിക്കുന്നത്.
പെരിഹെലിയോണില്‍ സൂര്യനോട് അടുത്താണെങ്കിലും ഈ സംഭവം വടക്കന്‍ അര്‍ധഗോളത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളുമായി താരതമ്യപ്പെടുത്താനാവില്ല. ഭൂമിയില്‍ ഋതുക്കളെ നിയന്ത്രിക്കുന്നത് സൂര്യനുമായുള്ള ദൂരമല്ലാത്തതിനാലാണ് താപനിലയില്‍ വലിയ വ്യത്യാസം അനുഭവപ്പെടാത്തത്. ഭൂമിയുടെ അക്ഷീയ ചരിവാണ് ഋതുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.