ഇറാനിൽ ഇരട്ട സ്‌ഫോടനം: മരണം നൂറിലധികമായി ; ആക്രമണം മുൻ ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ അനുസ്മരണത്തിനിടെ

ഇറാനിൽ ഇരട്ട സ്‌ഫോടനം: മരണം നൂറിലധികമായി ; ആക്രമണം മുൻ ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ അനുസ്മരണത്തിനിടെ

ടെഹ്റാൻ: ഇറാനിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തിൽ 103 പേർ കൊല്ലപ്പെടുകയും 141 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. മുൻ ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സ്‌ഫോടനം. ചരമവാർഷികത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തിരുന്നു.

2020 ജനുവരിയിൽ ഇറാഖിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 820 കിലോമീറ്റർ തെക്കുകിഴക്കായി കെർമാനിലെ അദേഹത്തിന്റെ ശവകുടീരത്തിന് സമീപമാണ് ഇന്ന് സ്ഫേടനം നടന്നത്. ഒരേ സമയത്താണ് രണ്ട് സ്ഫോടനങ്ങളും ഉണ്ടായത്.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നടന്നത് ഭീകരാക്രമണമെന്ന് കെർമാൻ ഗവർണർ പറഞ്ഞു. അതേസമയം സ്ഫോടത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

അയത്തുള്ള അലി ഖൊമേനി കഴിഞ്ഞാൽ ഇറാഖിൽ ഏറ്റവും ശക്തനായ നേതാവായി കണക്കാക്കപ്പെടുന്നയാളായിരുന്നു ഖസീം സുലൈമാനി. ഇറാനിയൻ നയരൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഖാസീം സുലൈമാനി. റെവല്യൂഷനറി ഗാർഡ്സിന്റെ കമാൻഡർ കൂടിയായിരുന്നു അദേഹം. ഖുദ്സ് സൈന്യത്തിന്റെ ചുമതല സുലൈമാനിക്കായിരുന്നു. അവരുമായി സഖ്യത്തിലുള്ള എല്ലാ സംഘങ്ങൾക്കും ആയുധങ്ങൾ ഉൾപ്പെടെയുള്ള പിന്തുണ നൽകുന്നത് ഖുദ്സ് ആണ്. അത്തരത്തിൽ സഖ്യമുള്ളവരിൽ ഹമാസും ഹിസ്‌ബുള്ളയും ഉൾപ്പെടും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.