ന്യൂഡല്‍ഹി: പ്രിയാ വർഗീസിന്റെ നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യു.ജി.സി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്. പ്രിയാ വർഗീസ് സ്റ്റുഡന്റ് ഡീനായി പ്രവർത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും സർവകലാശാല കോടതിയിൽ സത്യവാങ് മൂലം നല്‍കി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികളില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് സര്‍വകലശാല ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ വൈസ് ചാന്‍സലറും രജിസ്ട്രാറും കൂടുതല്‍ സമയം തേടിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് യു.ജി.സിയും ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.