വ്യാജ ലിങ്കില്‍ ക്ലിക് ചെയ്തു; നഷ്ടമായ പണം ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുപിടിച്ച് കേരള പൊലീസ്

വ്യാജ ലിങ്കില്‍ ക്ലിക് ചെയ്തു; നഷ്ടമായ പണം ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുപിടിച്ച് കേരള പൊലീസ്

കൊച്ചി: വ്യാജ ലിങ്കില്‍ ക്ലിക് ചെയ്തിനെത്തുടര്‍ന്ന് നഷ്ടമായ പണം ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുപിടിച്ച് കേരള പൊലീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കെവൈസി അപ്‌ഡേഷന്‍ നല്‍കുവാന്‍ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കില്‍ ക്ലിക് ചെയ്ത മലപ്പുറം തിരൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നാണ് 2,71,000 രൂപ നഷ്ടമായത്. ഉടന്‍ തന്നെ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1930 ല്‍ വിളിച്ച് അക്കൗണ്ട് ഉടമ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തന്നെ തിരികെ പിടിക്കാന്‍ കേരള പൊലീസിനായി.

ജനുവരി ആറിന് രാവിലെ 8.30 നായിരുന്നു പണം നഷ്ടപ്പെട്ടത്. 10.13 ന് സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി ലഭിച്ചു. സൈബര്‍ ഓപ്പറേഷന്‍ വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തില്‍ 11.09 ന് തന്നെ പണം തിരിച്ചുപിടിക്കാന്‍ സാധിച്ചു.

തട്ടിപ്പിനിരയായാല്‍ രണ്ടുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കണമെന്നാണ് പൊലീസ് നിരന്തരം നല്‍കുന്ന നിര്‍ദേശം. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം. എന്തായാലും തട്ടിപ്പുകാരെ കണ്ടെത്താന്‍ സൈബര്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.