കൊച്ചി: അധ്യാപകൻ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂർത്തിയാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് എൻഐഎ. ഇതിനുവേണ്ടി മജിസ്ട്രേറ്റ് കോടതിയിൽ എൻഐഎ അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും. തിരിച്ചറിയൽ പരേഡ് പൂര്‍ത്തിയാക്കി സവാദിനെ വേഗത്തിൽ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
സവാദ് എറണാകുളം സബ് ജയിലിലാണ് ഇപ്പോൾ തടവിൽ കഴിയുന്നത്. ജനുവരി 24 വരെ സവാദിനെ എൻഐയുടെ പ്രത്യേക കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതിയുടെ കയ്യിൽ നിന്നും രണ്ട് ഫോണുകളാണ് പിടിച്ചെടുത്തത്. ഇവ വിശദമായ ഫൊറൻസിക് പരിശോധന നടത്തും. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരുമെന്നും എൻഐഎ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
മട്ടന്നൂർ 19-ാം മൈൽ ബേരത്താണ് ഷാജഹാൻ എന്ന പേരിൽ സവാദ് ഒളിവിൽ കഴിഞ്ഞിരുന്നത്. കുടുംബത്തിനൊപ്പം വാടക വീട്ടിലായിരുന്നു താമസം. എട്ട് മാസമായി ഇവിടെ താമസിക്കുന്ന സവാദ് മരപ്പണിയായിരുന്നു ചെയ്തിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.