പ്രധാനമന്ത്രി ഇന്നും നാളെയും കേരളത്തില്‍: വൈകുന്നേരം കൊച്ചിയില്‍ റോഡ് ഷോ

പ്രധാനമന്ത്രി ഇന്നും നാളെയും കേരളത്തില്‍: വൈകുന്നേരം കൊച്ചിയില്‍ റോഡ് ഷോ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം 6.30 ന് നെടുമ്പാശേരിയിലിറങ്ങുന്ന പ്രധാനമന്ത്രി 6.40 ന് ഹെലികോപ്ടറില്‍ കൊച്ചി നാവിക വിമാനത്താവളത്തിലെത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.

7.10 ന് എറണാകുളം നഗരത്തില്‍ മോഡി റോഡ് ഷോ നടത്തും. എം.ജി റോഡില്‍ കെപിസിസി ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ ഹോസ്പിറ്റല്‍ റോഡ് വഴി ഗസ്റ്റ് ഹൗസിന് മുന്നില്‍ സമാപിക്കും. ഗസ്റ്റ് ഹൗസിലാണ് രാത്രി താമസം.

നാളെ രാവിലെ 6.30 ന് ഹെലികോപ്ടറില്‍ ഗുരുവായൂര്‍ക്ക് പോകും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താമരകൊണ്ട് തുലാഭാരം നടത്തുന്ന പ്രധാനമന്ത്രി ദര്‍ശത്തിന് ശേഷം നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. 10.10 ന് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

പിന്നീട് എറണാകുളത്ത് മടങ്ങിയെത്തി കൊച്ചി കപ്പല്‍ശാലയിലെ ഡ്രൈഡോക്ക് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മറൈന്‍ ഡ്രൈവില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തിലും പങ്കെടുത്ത ശേഷം ഹെലികോപ്ടറില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി ഡല്‍ഹിക്ക് മടങ്ങും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.