വിജയ് മല്യ അടക്കമുള്ളവരെ ഇന്ത്യയിലെത്തിക്കും; തട്ടിപ്പ് വീരന്‍മാരുടെ വിദേശ വാസത്തിന് തടയിടാന്‍ ഉന്നതതല സംഘം ബ്രിട്ടണിലേക്ക്

വിജയ് മല്യ അടക്കമുള്ളവരെ ഇന്ത്യയിലെത്തിക്കും; തട്ടിപ്പ് വീരന്‍മാരുടെ വിദേശ വാസത്തിന് തടയിടാന്‍ ഉന്നതതല സംഘം ബ്രിട്ടണിലേക്ക്

ന്യൂഡല്‍ഹി: കോടികള്‍ തട്ടി ഇന്ത്യയില്‍ നിന്ന് മുങ്ങി വിദേശത്ത് കഴിയുന്ന വിജയ് മല്യ അടക്കമുള്ള കുറ്റവാളികളെ വിട്ടുകിട്ടുന്നതിനായി ദേശീയ അന്വേഷ ഏജന്‍സികളുടെ ഉന്നതതല സംഘം ബ്രിട്ടണിലേക്ക്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എന്നിവരുടെ സംയുക്ത സംഘമാണ് യു.കെയിലേക്ക് പോകുന്നത്.

കിങ്ഫിഷര്‍ ഉടമ വിജയ് മല്യക്കും വജ്ര വ്യാപാരി നീരവ് മോഡിക്കും യു.കെയിലും സമീപ രാജ്യങ്ങളിലുമുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാനാണ് അന്വേഷണ ഏജന്‍സികളുടെ നീക്കം. ഇതിന് മുന്നോടിയായി ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീണര്‍ വഴി യു.കെയിലെ ഭരണാധികാരികളുമായി ഇന്ത്യന്‍ സംഘം ചര്‍ച്ച നടത്തും. ആയുധ കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരിയെ തിരിച്ചെത്തിക്കാനും ശ്രമമുണ്ട്.

2016ലായിരുന്നു സഞ്ജയ് ഭണ്ഡാരി ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഇഡി അന്വേഷണം തുടങ്ങിയതോടെ യുകെയിലേക്ക് മുങ്ങുകയായിരുന്നു. മല്യ, നീരവ്, ഭണ്ഡാരി എന്നിവരുടെ ഇന്ത്യയിലെ സ്വത്തുവകകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.