കൊച്ചി: ജോഷി സംവിധാനം ചെയ്ത ആന്റ്ണി എന്ന സിനിമയില്‍ ക്രൈസ്തവരെ അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
ബൈബിളില്‍ തോക്ക് ഒളിപ്പിക്കുന്ന രംഗം ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ഹൈക്കോടതിയിലെത്തിയ ഹര്‍ജി. വീഡിയോ ഹാജരാക്കാന്‍ ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ട കോടതി ഹര്‍ജി പിന്നീട് പരിഗണിക്കുമെന്ന് വ്യക്തമാക്കി. തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു.
തോക്ക് മറയ്ക്കാന്‍ ബൈബിളാണ് ഉപയോഗിക്കുന്നത്, അതിനാല്‍ ക്രിസ്ത്യാനികള്‍ അസന്തുഷ്ടരാണ്. ഗീതയാണെങ്കില്‍ ഹിന്ദുക്കള്‍ അസന്തുഷ്ടരാകും. ഖുറാന്‍ ആണെങ്കില്‍ മുസ്ലീങ്ങള്‍ അസന്തുഷ്ടരാകുമെന്നും കേസ് പരിഗണിച്ച ബെഞ്ച് പറഞ്ഞു.
ചെറിയ ഒരു രംഗത്തില്‍ മാത്രം കാണിക്കുന്ന പുസ്തകം ബൈബിളാണെന്ന് എങ്ങനെ മനസിലായെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. കാഴ്ചക്കാരന്റെ മനസില്‍ പതിയുന്നതിനും മാത്രം സമയം ഇല്ലായിരുന്നുവെന്നും സിനിമ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് സെന്‍സര്‍ ചെയ്തിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.