രാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി: ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രീം കോടതി തള്ളി

രാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി:  ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനസ്ഥാപിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി, ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രീം കോടതി തള്ളി.

കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴയിട്ടത്. ഇത്തരം നിസാര ഹര്‍ജികളുമായി വരരുതെന്ന് ഹര്‍ജിക്കാരനായ അശോക് പാണ്ഡേയ്ക്ക് സുപ്രീം കോടതി താക്കീത് നല്‍കി. കഴിഞ്ഞ ഓഗസ്റ്റിലാണ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനസ്ഥാപിച്ചത്.

2019 ലെ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന പ്രസംഗത്തില്‍ മോഡി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രാഹുലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ച് 24 നാണ് രാഹുലിന്റെ ലോക്സഭാ അംഗത്വം റദ്ദാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്. മാസങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെട്ടത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.