വാക്സിനുകൾ സമ്പന്ന രാജ്യങ്ങൾ കയ്യടക്കുന്നു: വിനാശകരമായ ധാർമ്മിക പരാജയം-ലോകാരോഗ്യ സംഘടന

വാക്സിനുകൾ സമ്പന്ന രാജ്യങ്ങൾ കയ്യടക്കുന്നു: വിനാശകരമായ  ധാർമ്മിക പരാജയം-ലോകാരോഗ്യ സംഘടന

വാക്സിനുകൾ സമ്പന്ന രാജ്യങ്ങൾ കയ്യടക്കുന്നു: വിനാശകരമായ ധാർമ്മിക പരാജയം-ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് -19 വാക്സിനുകളുടെ വിതരണത്തിൽ ലോകം “വിനാശകരമായ ധാർമ്മിക പരാജയം” നേരിടുന്നു; സമ്പന്ന രാജ്യങ്ങൾ കൂടുതൽ ലാഭം നേടുന്നതിനാൽ അവർക്കു കൂടുതൽ നേട്ടം ഉണ്ടാവുന്നു. ലോകാരോഗ്യ സംഘടന ഡയറക്ടർ ആരോപിച്ചു.അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതുവരെ 31 ദശലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്തതായി റിപ്പോർട്ടുചെയ്യുമ്പോൾ, ദരിദ്ര രാജ്യങ്ങൾക്ക് ലഭിച്ചിരിക്കുന്നത് വളരെക്കുറച്ച് മാത്രമാണ്. അത് ശരിയല്ല എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. “ഏറ്റവും താഴ്ന്ന വരുമാനമുള്ള ഒരു രാജ്യത്ത് വെറും 25 ഡോസുകളാണ് ലഭിച്ചിരിക്കുന്നത്; 25 ദശലക്ഷമല്ല, 25,000 അല്ല, വെറും 25,” ടെഡ്രോസ് പറഞ്ഞു. രാജ്യത്തിന്റെ പേര് വെളിപ്പെടുത്തെയാണ് അദ്ദേഹം ഇത് പറഞ്ഞത്. എന്നാൽ ഇത് പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗ്വിനിയയാണെന്ന് ഒരു ഏജൻസി വക്താവ് പിന്നീട് പറഞ്ഞു.



“ഞാൻ തുറന്നു പറയേണ്ടതായിട്ടുണ്ട്, ലോകം വിനാശകരമായ ഒരു ധാർമ്മിക പരാജയത്തിന്റെ വക്കിലാണ്,’ആഗോള തലത്തിലെ വാക്സിന്റെ ലഭ്യതയെക്കുറിച്ച് ടെഡ്രോസ് പറഞ്ഞു. എല്ലാ സർക്കാരുകളും ആദ്യം സ്വന്തം ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ മുൻഗണന നൽകുന്നത് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ സമ്പന്ന രാജ്യങ്ങളിലെ ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് ദരിദ്ര രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും മുമ്പായി വാക്സിനേഷൻ നൽകുന്നത് ശരിയല്ല, ടെഡ്രോസ് അഭിപ്രായപ്പെട്ടു. "വാക്സിനുകൾ ചിലർക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, ലോകത്തിലെ ഉള്ള ലോകവും ഇല്ലാത്ത ലോകവും തമ്മിലുള്ള അസമത്വത്തിന്റെ മതിലിലെ മറ്റൊരു കല്ലായി അവ മാറുന്നു എന്ന അപകടകരമായ യാഥാർഥ്യം നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കുന്നു, ’ടെഡ്രോസ് പറഞ്ഞു.

വാക്സിൻ നിർമ്മാതാക്കൾ ആദ്യം സമ്പന്ന രാജ്യങ്ങളിലെ സർക്കാരുകളെയാണ് അംഗീകാരത്തിനുവേണ്ടി സമീപിക്കുന്നത് എന്നത് ഒരു വലിയ പ്രശ്നമാണ്. കാരണം അവിടെ നിന്നാണ് അവർക്ക് കൂടുതൽ പണം ലഭിക്കുന്നത്. “ആത്യന്തികമായി, ഈ പ്രവർത്തനങ്ങൾ ഈ മഹാമാരി നീണ്ടുനിൽക്കാൻ ഇടയാക്കും ഒപ്പം നമ്മുടെ വേദനയും രോഗനിയന്ത്രണത്തിനുവേണ്ടിയുള്ള നിയന്ത്രണങ്ങളും മനുഷ്യന്റെ സാമ്പത്തിക കഷ്ടപ്പാടുകളും വർദ്ധിപ്പിക്കും.’. ടെഡ്രോസ് പറഞ്ഞു. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും ആളോഹരി വാക്സിൻ വാങ്ങുന്നതിനുള്ള കരാർ കാനഡ ഉണ്ടാക്കിയിരിക്കുന്നു എന്ന വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനാ ഡയറക്ടറുടെ ഈ മുന്നറിയിപ്പ് വളരെ പ്രസക്തമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.