കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം: സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ച് കെ.സി.എ

കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം: സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ച് കെ.സി.എ

തിരുവനന്തപുരം: കൊച്ചിയില്‍ അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മിക്കുന്നതിനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ച് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 40 ഏക്കര്‍ സ്ഥലത്ത് ചെങ്ങമനാട് വില്ലേജില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്പോര്‍ട്സ് സിറ്റിയായാണ് പദ്ധതി നടപ്പാക്കുക.

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് സമ്മിറ്റില്‍ നിര്‍ദേശം കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

40,000 ഇരിപ്പിടങ്ങള്‍, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പ്രാക്ടീസ് സൗകര്യം, പരിശീലന ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ഇക്കോ പാര്‍ക്ക്, വാട്ടര്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക്, സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ഫിറ്റ്‌നസ് സെന്റര്‍, ഇ-സ്‌പോര്‍ട്‌സ് അരീന, വിനോദ മേഖല, ക്ലബ് ഹൗസ് എന്നിവ സ്റ്റേഡിയത്തില്‍ ഉണ്ടാവും.

കാര്യവട്ടം സ്റ്റേഡിയത്തിന്റെ കരാര്‍ 33 വര്‍ഷത്തേക്ക് നിലനിര്‍ത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് കെസിഎ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാനും തീരുമാനിച്ചതായാണ് സൂചന. കൂടാതെ 150 കോടി രൂപ മുതല്‍ മുടക്കില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുവാനും പദ്ധതിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.