കൊച്ചി: സീ ന്യൂസ് ലൈവിന്റെ പ്രത്യേക പ്രോഗ്രാമായ 'Know the pontiff' മാർപ്പാപ്പമാരെ അറിയാൻ എന്ന പ്രോഗ്രാമിന്റെ രണ്ടാം ഘട്ട വിജയികളെ ഫെബ്രുവരി മൂന്ന് ശനിയാഴ്ച പ്രഖ്യാപിക്കും. ജനുവരി 20 ന് ഓൺലൈനായി നടത്തിയ മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തുന്നത് സീറോ മലബാർ മീഡിയ കമ്മീഷൻ സെക്രട്ടറിയും പി.ആർ.ഒ യുമായ ഫാദർ ആന്റണി വടക്കേക്കരയാണ്.
സീ ന്യൂസ് ലൈവിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളും വിവിധ രാജ്യങ്ങളിലെ കോർഡിനേറ്റേഴ്സും സീ ന്യൂസ് ലൈവ് കുടുംബാംഗങ്ങളും ഇന്ത്യൻ സമയം വൈകിട്ട് അഞ്ചിന് നടക്കുന്ന ഓൺലൈൻ മീറ്റിങിൽ പങ്കെടുക്കും. പ്രായത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടത്തിയത്. നിരവധി ആളുകളാണ് മാർപാപ്പമാരുടെ ചരിത്രം പഠിച്ച് മത്സരത്തിൽ പങ്കെടുത്തത്. 'Know the pontiff' ന്റെ ആദ്യഘട്ടം 2023 ആഗസ്റ്റിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26