മാസപ്പടിയില്‍ വീണയ്ക്ക് കുരുക്ക്; എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ട് കോര്‍പ്പറേറ്റ് മന്ത്രാലം

മാസപ്പടിയില്‍ വീണയ്ക്ക് കുരുക്ക്; എസ്എഫ്ഐഒ അന്വേഷണത്തിന്  ഉത്തരവിട്ട് കോര്‍പ്പറേറ്റ് മന്ത്രാലം

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.

വീണക്കെതിരെയുള്ള ഗുരുതര ആരോപണം അന്വേഷിക്കാന്‍ കോര്‍പ്പറേറ്റ് മന്ത്രാലയമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. എക്സാലോജിക്കിന്റെയും സിഎംആര്‍എല്ലിന്റെയും കെഎസ്‌ഐഡിസിയുടെയും ഇടപാടുകള്‍ എസ്എഫ്ഐഒ അന്വേഷിക്കും. ഇതിനായി ആറംഗ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു.

എട്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കും. എക്സാലോജിക്കിന് എതിരായ എസ്എഫ്ഐഒ അന്വേഷണ പരിധിയില്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയും ഉള്‍പ്പെടും. എക്സാലോജിക്ക്-സിഎംആര്‍എല്‍ ഇടപാട് അന്വേഷണവും എസ്എഫ്ഐഒയുടെ പരിധിയിലായിരിക്കും.

മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ റിട്ടയര്‍മെന്റ് തുക ഉപയോഗിച്ചാണെന്നായിരുന്നു ഇന്നലെ നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.