ഔദ്യോഗിക വസതിയില്‍ നിന്ന് തന്റെ ആറാം ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പുറപ്പെട്ടത് രാവിലെ 8.40 നാണ്. എട്ടരയോടെ ധനമന്ത്രാലയത്തിലെ സഹമന്ത്രിമാരായ ഡോ. ഭഗവത് കിഷന്‍ റാവു കാരാട്, പങ്കജ് ചൗധരി, ധനകാര്യ വകുപ്പിലെ സെക്രട്ടറി തുഹിന്‍ കാന്ത് പാണ്ഡേ എന്നിവരും നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയ കാര്യാലയത്തില്‍ എത്തിയിരുന്നു.
തുടര്‍ച്ചയായി ആറാം ബജറ്റ് അവതരിപ്പിക്കുന്ന നിര്‍മല സീതാരാമന് പ്രധാനമന്ത്രിയുടെ വക അനുമോദനവും ലഭിച്ചു. തുടര്‍ന്ന് പതിവ് തെറ്റിക്കാതെ രാഷ്ട്രപതി ഭവനിലേക്ക്. രാജ്യത്തിന്റെ പ്രഥമ പൗര ദ്രൗപദി മുര്‍മു ധനമന്ത്രിയെ സ്വീകരിച്ചത് മധുരം നല്‍കിയാണ്.
2019 മുതല്‍ കൈത്തറി സാരികളെ പ്രോല്‍സാഹിപ്പിക്കുന്നതിന് വര്‍ണാഭമായ സാരികളാണ് ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ ധരിച്ചു പോരുന്നത്. ഇത്തവണ നീലയും ക്രീമും നിറത്തിലുള്ള സാരിയിലാണ ബജറ്റ് അവതരണത്തിന് അവര്‍ എത്തിയത്. 2019 ല്‍ പിങ്കില്‍ സ്വര്‍ണ കരയുള്ള മംഗളഗിരി സാരിയായിരുന്നു വേഷം.
2020ല്‍ ഗോള്‍ഡന്‍ മഞ്ഞ നിറത്തിലുള്ള ചെറിയ നീല കരയുള്ള സില്‍ക്ക് സാരിയായിരുന്നു ബജറ്റ് അവതരണ വേളയിലെ വേഷം. 2021 ല്‍ ചുവപ്പും വെള്ളയും കലര്‍ന്ന തെലങ്കാനയിലെ പ്രസിദ്ധമായ പോച്ചമ്പള്ളി സില്‍ക്ക് സാരിയും. 2022 ല്‍ ബ്രൗണും ചുവപ്പും കലര്‍ന്ന ഒഡീഷയിലെ പരമ്പരാഗത ബൊംകൈ സാരിയില്‍ ആയിരുന്നു നിര്‍മല സീതാരാമന്‍ എത്തിയത്. കഴിഞ്ഞ തവണ ഗോള്‍ഡന്‍ വര്‍ക്കോട് കൂടിയ ടെമ്പിള്‍ ബോര്‍ഡറുള്ള ചുവന്ന സാരിയിലായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.