പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനം കേസ് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണം എന്ന് ആവശ്യം ഉന്നയിച്ച് പെൺകുട്ടിയുടെ പിതാവും ബിഷപ്പ് മാർ മാത്യു അറയ്ക്കലും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കും നൽകുവാനുള്ള കത്ത് യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് കൈമാറി. ജസ്ന ജീവിച്ചിരിക്കുന്നുവെന്ന വിവരം മാത്രമാണ് തങ്ങൾക്കുള്ളതെന്നും മറ്റൊരു കാര്യവും അറിയില്ലെന്നും ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
കാഞ്ഞിരപ്പള്ളിയ്ക്കടുത്ത് മുക്കൂട്ടുതറയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് കാണാതായ ജെസ്‌ന മരിയ ജയിംസ് മംഗലാപുരത്തെ ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്ന് സീ ന്യൂസ് ലൈവ് ജനുവരി ഒന്നിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് പല ഓണ്‍ലൈന്‍ പത്രങ്ങളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഈ വാര്‍ത്ത ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയെ മറ്റേതോ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.