തിരുവനന്തപുരം: കാര്‍ഷിക മേഖലക്ക് 1,698 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഭക്ഷ്യ കാര്‍ഷിക മേഖലയുടെ വാണിജ്യവല്‍കരണം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നാളികേരം വികസനത്തിന് 65 കോടി. നെല്ല് ഉല്‍പാദനത്തിന് 93.6 കോടി നീക്കി വച്ചു.
നാളികേര വികസന പദ്ധതിക്ക് 65 കോടി, സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി, വിളകളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ രണ്ട് കോടി, കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാന്‍ 36 കോടി എന്നിങ്ങനെയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക സര്‍വകലാശാലക്ക് 75 കോടി രൂപ നീക്കി വച്ചു. ക്ഷീര വികസനത്തിന് 150.25 കോടി വകയിരുത്തി. മൃഗ പരിപാലനത്തിന് 535.9 കോടിയും വിഷരഹിത പച്ചക്കറിക്ക് 78 കോടിയും ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് 80 കോടിയും വകയിരുത്തി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റം നടപ്പാക്കും. സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാന്‍ നടപടിയെടുക്കും. നികുതി ഇളവുകള്‍ ഉള്‍പ്പെടെ നല്‍കിയിരിക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുക.
പഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്നു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
ഇത് ഉള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം കൊണ്ട് വരും. ഇതിനായി പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്‌ക് ഫോഴ്‌സ് രൂപവല്‍കരിക്കും. വിദേശ സര്‍വകലാശാലാ ക്യാമ്പസുകള്‍ കേരളത്തിലും ആരംഭിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.