തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചില്ല. അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു.
ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 1000 കോടിയും സംസ്ഥാന പാത വികസനത്തിന് 75 കോടിയും വകയിരുത്തി. അഞ്ച് പുതിയ നഴ്‌സിങ് കോളജ് തുടങ്ങും. റോബോട്ടിക് സര്‍ജറിക്ക് 29 കോടി അനുവദിച്ചു. കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന് 14.5 കോടിയും മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടിയും ഹോമിയോ മേഖലക്ക് 6.8 കോടിയും അനുവദിച്ചു.
പൊതു വിദ്യാഭ്യാസത്തിന് ആകെ 1032.62 കോടി വകയിരുത്തി. സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പത്ത് കോടി. സ്‌കൂളുകളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തും. ഓരോ ജില്ലയിലെയും ഒരു സ്‌കൂള്‍ മോഡല്‍ സ്‌കൂളായി ഉയര്‍ത്തും. ആറ് മാസത്തില്‍ ഒരിക്കല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.
പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി. ചികിത്സ സഹായം ഉള്‍പ്പെടെ നല്‍കും. സ്വയം തൊഴില്‍ പദ്ധതികള്‍ക്കായും തുക വകയിരുത്തി. കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 92 കോടി വകയിരുത്തി. ഇത് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിക്ക്
128.54 കോടി വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു.
കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാര്‍ ബോട്ട് വാങ്ങാന്‍ അഞ്ചു കോടിയും തെന്മല ഇക്കോ ടൂറിസം പദ്ധതിക്ക് രണ്ടു കോടിയും വള്ളകള്ളി അന്താരാഷ്ട്ര മത്സരമായി മാറ്റുന്നതിനുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 9.96 കോടിയും മാറ്റി വച്ചു.
കലാ സാംസ്‌കാരിക മേഖലക്ക് 170.49 വകയിരുത്തി. കൊച്ചിയില്‍ മ്യൂസിയം കള്‍ച്ചറല്‍ സെന്‍ട്രല്‍ സ്ഥാപിക്കാന്‍ അഞ്ച് കോടി. മ്യൂസിയം നവീകരണത്തിന് 9 കോടി. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളുടെ നവീകരണത്തിന ്7.5 കോടി.
സ്മാര്‍ട്ട് മിഷന്‍ പദ്ധതിക്ക് 100 കോടി അനുവദിച്ചു. പത്രപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക 50 ലക്ഷത്തില്‍നിന്ന് 75 ലക്ഷമായി വര്‍ധിപ്പിച്ചു. പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ധന സഹായത്തിന് 90 കോടി. വാര്‍ത്താവിനിമയ മേഖലയ്ക്ക് 37.2 കോടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.