ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ തോല്‍പ്പിച്ചത്. രാഹുല്‍ കെപിയുടെ 95ആം മിനുട്ടിലെ തകർപ്പൻ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത്.
ആദ്യ പകുതിയില്‍ ബെംഗളൂരു എഫ്സി ക്ലെയ്റ്റന്‍ സില്‍വയുല്യുടെ ലീഡ് നേടി. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ മാത്രമാണ് ഗോള്‍ മടക്കിയത്. പ്യൂട്ടിയയാണ് ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. പ്യൂട്ടിയയിടെ ആദ്യ ഐഎസ്‌എല്‍ ഗോളാണിത്. രാഹുല്‍ ബേക്കെയുടെ ത്രോയില്‍ നിന്നായിരുന്നു ഗോള്‍. 73-ാം മിനിറ്റില്‍ ലാല്‍തംഗയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സമനില നേടി. തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ രണ്ട് അവസരങ്ങള്‍ ബംഗളൂരു നഷ്ടപ്പെടുത്തി. പിന്നാലെയായിരുന്നു രാഹുല്‍ വിജയഗോള്‍ നേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.