ഇത് 31-ാം തവണ: ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍; മുഖ്യമന്ത്രിക്ക് നിര്‍ണായകം

 ഇത് 31-ാം തവണ: ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍; മുഖ്യമന്ത്രിക്ക് നിര്‍ണായകം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് 31-ാം തവണയാണ് കേസ് സുപ്രീം കോടതിക്ക് മുന്നില്‍ എത്തുന്നത്. സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനാലാണ് കഴിഞ്ഞ തവണ കേസ് മാറ്റിവച്ചത്.

ആറ് വര്‍ഷമായി നാല് ബെഞ്ചുകളില്‍ മാറിമാറിയെത്തിയ എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേള്‍ക്കുന്നത്.

ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിന്‍നുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്‌ലിന്‍ കേസിന് അടിസ്ഥാനം. ലാവ്‌ലിന്‍ കമ്പനിക്ക് ഈ കരാര്‍ നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കേസിലെ പ്രധാന ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.