ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കുപ്വാരയില്‍ പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയിലെ പ്രധാന അംഗം ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍. കുപ്വാര സ്വദേശിയും മുന്‍ സൈനികനുമായ റിയാസ് അഹമ്മദ് റാത്തറാണ് പിടിയിലായത്. 2023 ജനുവരി 31 ന് ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ആളാണ് റിയാസ് അഹമ്മദ്.
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഞായറാഴ്ചയാണ് ഇയാളെ പിടികൂടിയത്. ജനുവരി അവസാന വാരമാണ് നിയന്ത്രണ രേഖയ്ക്കപ്പുറത്തു നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്ന തീവ്രവാദ മൊഡ്യൂള്‍ കുപ്വാര പൊലീസ് തകര്‍ത്തത്. കുപ്‌വാരയിലെ കര്‍ണാ മേഖലയില്‍ നിന്നാണ് വെടിക്കോപ്പുകളും ആയുധങ്ങളും സഹിതം അഞ്ചംഗ ഭീകരസംഘത്തെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട മുഖ്യ കണ്ണിയാണ് ഇപ്പോള്‍ അറസ്റ്റിലായ റിയാസ് അഹമ്മദ്.
പുലര്‍ച്ചെ ഒന്നാം എക്‌സിറ്റ് ഗേറ്റ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ച റിയാസ് അഹമ്മദിനെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. ഒപ്പം സുഹൃത്തായ മറ്റൊരു മുന്‍ സൈനികന്‍ കൂടിയുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. ഇയാളുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.