ഡോ. വന്ദനയുടെ കൊലപാതകം: പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് പരിശോധനാ ഫലം

ഡോ. വന്ദനയുടെ കൊലപാതകം: പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് പരിശോധനാ ഫലം

തിരുവനന്തപുരം: ഡോ. വന്ദനാ ദാസ് കൊലപാതക കേസില്‍ പ്രതിയായ സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച് പത്ത് ദിവസം പ്രത്യേക വൈദ്യ സംഘത്തിന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തി. ആദ്യം പരിശോധിച്ച മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു രണ്ടാമതും പരിശോധന നടത്തിയത്.

എന്നാല്‍ രണ്ടാമത്തെ പരിശോധനയിലും പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ മാനസിക പ്രശ്നത്തിന്റെ പേരില്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ സന്ദീപിന് കഴിയില്ലെന്നാണ് നിഗമനം.

അധ്യാപക ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ അപ്പീല്‍ നല്‍കി ഉത്തരവ് പിന്‍വലിപ്പിക്കാനുള്ള നീക്കം സന്ദീപ് ഇപ്പോഴും തുടരുന്നുണ്ട്.

ഹൈക്കോടതി നേരത്തെ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കൂടാതെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. സംഭവത്തില്‍ സന്ദീപ് മാത്രമാണ് ഏകപ്രതിയെന്നും കേസില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും കണ്ടാണ് കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പിതാവിന്റെ ഹര്‍ജി തള്ളിയത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷ വിഭാഗത്തിലാണ് സന്ദീപ് കഴിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.