കേരള കോണ്‍ഗ്രസ് (എം) നേതൃയോഗം ഇന്ന്; തോമസ് ചാഴിക്കാടന്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കും

കേരള കോണ്‍ഗ്രസ് (എം) നേതൃയോഗം ഇന്ന്; തോമസ് ചാഴിക്കാടന്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കും

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

കോട്ടയത്തെ നിലവിലെ എംപി തോമസ് ചാഴിക്കാടനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പാര്‍ട്ടിയിലെ ധാരണ. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയെ ചുമതലപ്പെടുത്തി യോഗം തീരുമാനമെടുക്കും.

സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് മാത്രമേ ഉണ്ടാകൂ. കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടെങ്കിലും സിപിഎം അത് അംഗീകരിച്ചില്ല. എന്നാല്‍ നിലവില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ കൈയ്യിലിരിക്കുന്ന സീറ്റില്‍ വിജയിക്കേണ്ട ആവശ്യകതയുണ്ട്താനും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.