കൊച്ചി: മാസപ്പടി വിവാദത്തിൽ എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണത്തിൽ സംസ്ഥാന സർക്കാർ ആശങ്കപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി. സ്വകാര്യ കമ്പനിയുമായുള്ള കേസിൽ സംസ്ഥാനം എന്തിനാണ് കോടതിയെ സമീപിച്ചത്. സി.എം.ആർ.എല്ലിന്റെ ഇടപാടുകളിൽ ശരിയായ അന്വേഷണം നടക്കണമെന്നും കോടതി നിരീക്ഷിച്ചു. കെ.എസ്.ഐ.ഡി.സിയും ഷോൺ ജോർജും നൽകിയ ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 
എക്‌സാലോജിക് –  സി.എം.ആർ.എൽ ഇടപാടിൽ ആരോപണങ്ങൾ ഉയർന്ന സമയത്ത് തന്നെ  സി.എം.ആർ.എല്ലിനോട് തങ്ങൾ വീശദീകരണം തേടിയിരുന്നു. വിശദീകരണം നൽകാൻ  സി.എം.ആർ.എൽ തയ്യാറായില്ലെന്ന് കെ.എസ്.ഐഡി.സി ഹൈക്കോടതിയെ അറിയിച്ചു.  സി.എം.ആർ.എല്ലിനും മറ്റുള്ളവർക്കുമെതിരായ അന്വേഷണത്തെ എതിർക്കുന്നില്ല. അന്വേഷണം സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും സൽപ്പേരിന് കളങ്കം വരുത്തുമെന്നും  സി.എം.ആർ.എല്ലിന്റെ ദൈനം ദിന ഇടപാടുകളിൽ ബന്ധമില്ലെന്നും കെ.എസ്.ഐ.ഡി.സി ഹൈക്കോടതിയെ അറിയിച്ചു.
പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയിൽ പൊതുപണമാണുള്ളത്. സ്ഥാപനത്തിൽ എന്തെങ്കിലും രീതിയിലുള്ള കുറ്റകരമായ പ്രവൃത്തികൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷണത്തിലെ വ്യക്തമാകൂ. സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കെ.എസ്.ഐഡിസി നടപടി നേരിടണം. 
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ജനങ്ങൾക്ക് മുന്നിലുള്ള വിശ്വാസ്യതനഷ്ടപ്പെടില്ല. മാസപ്പടി കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട യഥാർഥ രേഖകൾ സി.എം.ആർ.എൽ സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജി ഈ മാസം 26ന് പരിഗണിക്കാൻ മാറ്റി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.