കോട്ടയം: ഡയമണ്ട് ജൂബിലി ആഘോഷിക്കാനൊരുങ്ങി പാല അൽഫോൻസ കോളജ്. അറുപത് വർഷം പൂർത്തിയാകുന്നതിനോടനുബന്ധിച്ച് സ്ഥാപിച്ച ജൂബിലി ഗേറ്റിന്റെയും സെന്റ് അൽഫോൻസ സ്റ്റാച്യുവിന്റെയും ആശിർവാദം നാളെ പാല അതിരൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും കോളജ് മാനേജർ ഫാദർ ഡോ. ജോസഫ് തടത്തിലും ചേർന്ന് നിർവഹിക്കും.
രാവിലെ ഒമ്പത് മണിക്ക് കോളജ് അങ്കണത്തിലാണ് പരിപാടി നടക്കുക. അഡ്മിനിസ്ട്രേഷൻ കമ്മിറ്റി അംഗങ്ങളായ പ്രിൻസിപ്പൽ ഡോ. ഷാജി ജോൺ, വൈസ് പ്രിൻസിപ്പൾ ഡോ. സിസ്റ്റർ മിനി മോൾ മാത്യു, വൈസ് പ്രിൻസിപ്പൾ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
ഇതിനോടകം നിരവധി അംഗീകരങ്ങൾ പാല അൽഫോൺസ കോളജ് സ്വന്തമാക്കിയിട്ടുണ്ട്. വജ്ര ജൂബിലി വർഷത്തിൽ കേരളത്തിലെ ഏറ്റവും നല്ല കായിക കോളജായി പാല അൽഫോൻസ കോളജിനെ തിരഞ്ഞെടുത്തിരുന്നു. ഇതേ തുടർന്ന് തോമസ് ചാഴിക്കാടൻ എംപിയുടെ ഫണ്ടിൽ നിന്ന് 24 ലക്ഷം രൂപ അനുവദിക്കുകയും ആ പണം കൊണ്ട് സ്വന്തമായി ബസ് വാങ്ങുകയും ചെയ്തു. മികച്ച കോളജുകൾക്ക് ലഭിക്കുന്ന ഒന്നര കോടിയുടെ ഗ്രാൻഡും ഈ വിദ്യാഭ്യാസ സ്ഥാപനം സ്വന്തമാക്കിയിട്ടുണ്ട്. പുതിയ സ്റ്റേഡിയത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.