പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്ത് ഉടനെത്തും; ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ വിളിച്ച് അഭിനന്ദനം അറിയിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്ത് ഉടനെത്തും; ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ വിളിച്ച് അഭിനന്ദനം അറിയിച്ചു

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് അധികം വൈകാതെ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരുവനന്തപുരത്തെ വിജയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. കേരളത്തിന്റെ തലസ്ഥാന നഗരം പിടിച്ചത് വലിയ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

1987 ല്‍ അഹമ്മദാബാദ് പിടിച്ച് ബിജെപി ഗുജറാത്തില്‍ പിന്നീട് ഭരണം നേടിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തലസ്ഥാനം പിടിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രിയെത്തുമെന്നും വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കുമെന്നും ബിജെപി അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ വിജയം ദേശീയതലത്തില്‍ ആഘോഷിക്കുകയാണ് ബിജെപി.

അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിന്റെ തലസ്ഥാനം പിടിക്കാനായി എന്ന ട്വീറ്റുകളും ഇന്നലെ പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് മോഡി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ നേരിട്ട് ഫോണില്‍ വിളിക്കുകയും അനുമോദനം അറിയിക്കുകയും ചെയ്തത്. തലസ്ഥാനത്തേക്ക് എത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

അതേസമയം എന്ന് എത്തും എന്ന കാര്യത്തില്‍ വ്യക്തതയില്ല. വൈകാതെ തിരുവനന്തപുരത്തേക്ക് എത്തുമെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.