മനാമ: ബഹ്റൈനില്‍ ജോലി അന്വേഷിച്ച് എത്തിയ കോഴിക്കോട് സ്വദേശിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേമഞ്ചേരി പൂക്കാട് മുക്കാടി വളപ്പില്‍ അസനാസിനെ (37) യാണ് ബഹ്റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്നു മാസം മുമ്പ് സന്ദര്‍ശക വിസയില്‍ ബഹ്‌റൈനില്‍ എത്തിയ അസനാസിനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫോണ്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. വിവരമൊന്നും ലഭിക്കാതായതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് ബന്ധുക്കളാണ് സൗദിയിലെ സുഹൃത്തുക്കള്‍ മുഖേന ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കാണാതായ വിവരം അറിയിച്ചത്. പ്രവാസി ലീഗല്‍ സെല്‍ പൊലിസ് അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് യുവതിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു റസ്റ്റോറന്റില്‍ ജോലിക്കായാണ് അസനാസ് ബഹ്‌റൈനില്‍ എത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടു കുട്ടികളുണ്ട്. പിതാവ് റസാഖ്, മാതാവ് അസ്മ. സംഭവത്തില്‍ പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.